ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് ചാറ്റിൽ തെളിഞ്ഞുവരുന്ന ബാനറിന്റെ സഹായത്തോടെ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും. നിലവിൽ, ഈ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ബാനറിന്റെ സഹായത്തോടെ, മറ്റു ഉപഭോക്താക്കളെ ക്ഷണിച്ച് ഗ്രൂപ്പിൽ ചേർക്കുന്ന രീതിയാണ് പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. അതേസമയം, ഗ്രൂപ്പിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഗ്രൂപ്പ് അഡ്മിന്മാർക്ക് ഈ ഫീച്ചർ എനേബിൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യാവുന്നതാണ്. നിലവിൽ, ഗ്രൂപ്പിന് പുറത്തുനിന്നുള്ള വ്യക്തിയെ ഗ്രൂപ്പിൽ ചേർക്കണമെങ്കിൽ ഗ്രൂപ്പ് ഇൻഫോ സെക്ഷനിൽ പോകേണ്ടതുണ്ട്. ഈ സംവിധാനത്തിന് ബദലായാണ് പുതിയ ഫീച്ചർ എത്തുന്നത്.
Also Read: നായര്‍ സമുദായം നിങ്ങളുടെ കീശയിലാണെന്ന് കരുതേണ്ട: സുകുമാരന്‍ നായരോട് എ കെ ബാലന്‍
Post Your Comments