ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘പുഷ് നെയിം വിത്ത് ഇൻ ദ ചാറ്റ് ലിസ്റ്റ്’ എന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഐഒഎസ് ഫോണുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
വലിയ ഗ്രൂപ്പുകളിൽ നടക്കുന്ന ചാറ്റുകളിലാണ് ഈ ഫീച്ചർ കൂടുതൽ പ്രയോജനം ചെയ്യുക. പലപ്പോഴും ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഈ സാഹചര്യത്തിൽ ചാറ്റ് ലിസ്റ്റിൽ ഫോൺ നമ്പറിന് പകരം പേര് ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. സ്ഥിരമായി ഗ്രൂപ്പിൽ മെസേജ് ചെയ്യുന്ന കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്യാത്ത ആളുകളുടെ ഫോൺ നമ്പറിന് പകരം പേര് ഹൈലൈറ്റ് ചെയ്താൽ ചെയ്ത് കാണിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിച്ചിട്ടുള്ളത്. ഇത് ആളുകളെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നതാണ്.
Also Read: വിഷപ്പുകയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് : കൃഷ്ണപ്രഭ
Post Your Comments