Latest NewsKeralaNews

ചേലക്കരയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ഡ്രൈ ഡേ

മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമായിരിക്കും

തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബർ 11 വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

read also: ഷാരൂഖ് ഖാന് നേരെ വധഭീഷണി : അതീവ സുരക്ഷയൊരുക്കി പോലീസ്

ഈ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button