കൊച്ചി : ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാല്‍ സംസ്ഥാന സ്കൂള്‍ കായികമേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആംബുലൻസിലോ മറ്റോ കയറി അദ്ദേഹം രഹസ്യമായി വേദിയിലേക്ക് വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
read also: ബെറ്റ്വച്ച് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം
‘സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ഒറ്റത്തന്ത പ്രയോഗം പിൻവലിച്ചാല്‍ ക്ഷണിക്കും. സമാപന സമ്മേളനം അടക്കം ഇനിയും നടക്കാനുണ്ട്. പ്രയോഗം തിരുത്താൻ അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലൻസിലോ മറ്റോ കയറിവരുമോ എന്ന് പറയാൻ പറ്റില്ല. അദ്ദേഹം കേന്ദ്രമന്ത്രിയാണ്. വന്നാല്‍ വേദിയില്‍ കസേര കൊടുക്കും. അത് ഞങ്ങളുടെ മാന്യതയാണെന്നും’- ശിവൻകുട്ടി പറഞ്ഞു.
Post Your Comments