
തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ തന്റെ കാര്‍ സൗജന്യമായി നല്‍കുമെന്ന് വെല്ലുവിളിച്ച് വെട്ടിലായി കോണ്‍ഗ്രസുകാരന്‍. ചാവക്കാട് സ്വദേശി ബൈജു തെക്കനാണ് പന്തയം വച്ച് തോറ്റത്. കെ മുരളീധരന്‍ ജയിക്കും എന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും സുഹൃത്തുകൂടിയായ ബിജെപി പ്രവര്‍ത്തകന് കാര്‍ കൈമാറുമെന്നും ബൈജു പറഞ്ഞു. ബൈജുവിനെ പോലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമിത ആത്മവിശ്വാസത്തില്‍ വെല്ലുവിളിച്ച് തൃശൂരില്‍ പരാജയപ്പെട്ടിരിക്കുന്നത്.
Read Also: സുരേഷ് ഗോപിക്കായി നേർന്ന വഴിപാട് നടത്തി ചിയ്യാരം സ്വദേശി, ആറടി നീളമുള്ള ശൂലം കവിളിൽ തറച്ചു
‘സുരേഷ് ഗോപി ഇവിടെ ജയിക്കുകയാണെങ്കില്‍ എന്റെ വാഗണര്‍ കാര്‍ ചില്ലി സുനിക്ക് കൈമാറും’ എന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ബൈജു വെല്ലുവിളിച്ചത്. പന്തയം വയ്ക്കുന്ന സമയത്ത് കെ മുരളീധരന്‍ നൂറ് ശതമാനവും വിജയിക്കും എന്നായിരുന്നു തന്റെ പ്രതീക്ഷ എന്നും സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ബൈജു മാധ്യമങ്ങളോട് പറഞ്ഞു.
‘സുരേഷ് ഗോപി ജയിച്ചാല്‍ അദ്ദേഹത്തിന്റെ സിഫ്റ്റ് കാര്‍ എനിക്ക് നല്‍കാമെന്ന് ചില്ലി സുനി പന്തയം വച്ചു. ഇതോടെയാണ് കെ മുരളീധരന്‍ തോറ്റാല്‍ തന്റെ വാഗണര്‍ തിരിച്ചും നല്‍കുമെന്ന് ബെറ്റ് വെച്ചത്. എന്നെപ്പോലുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാണ്. മോശം പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് കാഴ്ചവച്ചത്. ഇത്രയും വലിയ ബെറ്റ് വെയ്ക്കരുതായിരുന്നു എന്ന് സുഹൃത്തുക്കളും കുടുംബക്കാരും പറഞ്ഞു. വെല്ലുവിളിയില്‍ തോറ്റുപോയി കാര്‍ നല്‍കും’- ബൈജു പറഞ്ഞു.
Post Your Comments