Latest NewsKerala

രാത്രിയിൽ കുഞ്ഞ് കരഞ്ഞത് ദേഷ്യമായി: ഇടുക്കിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ് കൊന്ന യുവതിയും മാതാപിതാക്കളും അറസ്റ്റിൽ

ഇടുക്കി: ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മയായ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞതാണ് മരണകാരണം. സംഭവം കൊലപാതകമെന്ന് വ്യക്തമായതിന് പിന്നാലെ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു, ചിഞ്ചുവിൻ്റെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഓഗസ്റ്റ് പതിനാറിനാണ് സംഭവം. ഭിന്നശേഷിക്കാരിയാണ് ചിഞ്ചു.  പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ചിഞ്ചു. ചിഞ്ചുവിൻ്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്. സംഭവം ദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്. മുൻപ് മരിച്ചു പോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button