Latest NewsNewsIndia

വിഷപ്പാമ്പുകളെ ഭയന്ന് വീടുകള്‍ അടച്ച് ഗ്രാമവാസികള്‍ നാടുവിടുന്നു,വനംവകുപ്പ് കണ്ടെത്തിയത് രണ്ട് ചേരകളെ മാത്രം

മീററ്റ്: രാപകല്‍ ഇല്ലാതെ പാമ്പുകള്‍ വീട്ടിലേക്ക്. അഞ്ച് ദിവസത്തിനുള്ളില്‍ പാമ്പ് കടിയേറ്റ് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആവുകയും ചെയ്തതോടെ വീടുപൂട്ടി കുട്ടികളെ ബന്ധുവീടുകളിലേക്ക് അയയ്ക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹാപുരിലെ സാദര്‍പൂര്‍ ഗ്രാമവാസികള്‍. ഗ്രാമത്തില്‍ അധികൃതര്‍ പല രീതിയിലുള്ള പരീക്ഷണങ്ങളാണ് പാമ്പുകളെ പിടികൂടാനായി നടത്തുന്നത്.

Read Also: യുവാവിനെ കുഴിച്ചിട്ട ഭാഗത്ത് രക്തക്കറ, സംശയം ഉന്നയിച്ച സുഹൃത്തിനോട് മുറുക്കാന്റെ കറയാണെന്നായിരുന്നു രമേഷിന്റെ പ്രതികരണം

പാമ്പാട്ടിയെ അടക്കം ഗ്രാമത്തിലുള്ള പ്രയത്‌നം ഫലം കാണാത്തതിനാല്‍ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലായി കൂടുകള്‍ വച്ച് കാത്തിരിക്കുകയാണ് അധികൃതര്‍. വീടുകളില്‍ തുടരുന്നവര്‍ രാത്രിയില്‍ ഭയം മൂലം പൊതുവായ സ്ഥലങ്ങളില്‍ ഒന്നിച്ച് കഴിയുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ഒക്ടോബര്‍ 21 മുതലാണ് പാമ്പിന്റെ ആക്രമണം കൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒക്ടോബര്‍ 21ന് 32കാരിയായ പൂനവും മകളായ സാക്ഷിയും മകനായ കനിഷ്‌കയും പാമ്പ് കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനംവകുപ്പില്‍ നല്‍കിയ പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ രണ്ട് ചേര പാമ്പുകളെ മാത്രമാണ് കണ്ടെത്താനായത്. പരിശോധനകള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ് ഗ്രാമവാസിയായ ബ്രിജേഷിനും ഭാര്യയ്ക്കും പാമ്പ് കടിയേല്‍ക്കുന്നത്. ഇതിന് പിന്നാലെ ഉമേഷോ ദേവിയെന്ന സ്ത്രീയ്ക്കും പാമ്പ് കടിയേറ്റു.

ഇവര്‍ എല്ലാം തന്നെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വനം വകുപ്പിലെ മീററ്റ് മൊറാദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയതായും ആവശ്യത്തിന് ആന്റി വെനം ആശുപത്രിയില്‍ ലഭ്യമാക്കിയതായും ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ രമേഷ് ചന്ദ്ര വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ വിശദമാക്കിയിട്ടുള്ളത്. പാമ്പുകളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയാണ് വനം വകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button