പാലക്കാട്: സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർത്ഥിച്ച് ബി സിപിഎം അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ.
സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി പ്രസിഡന്റിന് അയച്ച കത്താണ് സന്ദീപ് വാര്യർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പറഞ്ഞ വാക്ക് പാലിക്കുമെങ്കിൽ നിതിൻ കണിചേരി സിപിഎമ്മിൽ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം അണിചേരണമെന്നും സോഷ്യൽ മീഡിയയിൽ സന്ദീപ് വാര്യർ കുറിച്ചു.
read also : 60,000 കോടിയുടെ അഴിമതി: കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ
കുറിപ്പ്
കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധി ഒരു വെല്ലുവിളി നടത്തിയിരുന്നു . 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്തു നൽകിയിരുന്നതായി ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇത് കള്ളമാണെന്നും കത്തുണ്ടെങ്കിൽ പുറത്തുവിടണമെന്നും അങ്ങനെ കത്ത് പുറത്ത് വിട്ടാൽ സന്ദീപ് വാര്യർ പറയുന്ന എന്തു പണി വേണമെങ്കിലും ചെയ്യാമെന്നും എം ബി രാജേഷിന്റെ അളിയൻ കൂടിയായ സിപിഎം നേതാവ് നിതിൻ കണിചേരി വെല്ലുവിളിക്കുകയുണ്ടായി. ആ വെല്ലുവിളി ഏറ്റെടുത്ത് 1991 ൽ സിപിഎം പാർലമെൻററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡണ്ട് ടി ചന്ദ്രശേഖരന് നൽകിയ കത്ത് പുറത്തുവിടുന്നു.
പറഞ്ഞ വാക്ക് പാലിക്കുമെങ്കിൽ നിതിൻ കണിചേരി സിപിഎമ്മിൽ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം അണിചേരണം.
Leave a Comment