ആലപ്പുഴ: തുറവൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂര്‍ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു.
Read Also: ലോകത്തെ വിസ്മയിപ്പിച്ച ‘ടാര്‍സന്‍’ പരമ്പരയിലെ നടന്‍ വിടവാങ്ങി
പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. എന്നാല്‍ പഴയ വീട് അവിടെ നിലന്നിലിരുന്നു അത് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Leave a Comment