തിരുവനന്തപുരം: കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരന്. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് എടുക്കുമെന്ന് കെ മുരളീധരന് പറഞ്ഞു.
അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ മുരളീധരന് പറഞ്ഞു. കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മയെന്നും വീട്ടില്‍ വരുന്ന അതിഥകളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരന് ആവശ്യപ്പെട്ടു. അമ്മയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് സുരേന്ദ്രനോട് നന്ദി പറയുന്നുവെന്ന് മുരളീധരന് പറഞ്ഞു.
ആട്ടും തുപ്പും സഹിച്ച് എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് കെ സുരേന്ദ്രന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ക്ഷണത്തെ കെ മുരളീധരന് തള്ളിയത്. ചേലക്കരയിലും പാലക്കാടും പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് മുരളീധരന് അറിയിച്ചു.
Post Your Comments