Latest NewsKeralaNews

വീട്ടിനുള്ളിൽ നിന്നും ദുര്‍ഗന്ധം: അന്വേഷണത്തിൽ കണ്ടെത്തിയത് അമ്മയുടെയും മകന്റെയും മൃതദേഹം

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു

തൃശൂർ : ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗർ സ്വദേശികളായ 73 വയസ്സുള്ള മാലതി, മകൻ 45 വയസ്സുള്ള സുജീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: കോൺഗ്രസിന് തിരിച്ചടി : സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാർട്ടി വിട്ടു

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button