KeralaLatest NewsNews

സരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ്; ‘ആസൂത്രിതം’, സരിന്‍ ഒരു മാസത്തിലേറെയായി സിപിഎമ്മുമായി ചര്‍ച്ചയിലെന്ന് നേതൃത്വം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ച ഡോ. പി സരിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. സരിന്‍ പുറത്തു പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സരിന് രക്തസാക്ഷി പരിവേഷം നല്‍കേണ്ടതില്ലെന്നുമാണ് കെപിസിസി നേതൃത്വം കണക്കാക്കുന്നത്. പാലക്കാട് ഇടത് സ്വാനാത്ഥിയായാണ് സരിന്‍ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് സരിന്‍ പരസ്യ പ്രതികരണം നടത്തിയത്. ഇത് മുതലെടുത്തു കൊണ്ടായിരുന്നു സിപിഎം നീക്കം.

Read Also: ജ്വല്ലറിയില്‍ നിന്നും 1കോടി 84ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയ സംഭവം:പിടിലായ ദമ്പതികള്‍ക്ക് സ്വര്‍ണ കള്ളക്കടത്തുമായി ബന്ധം

എഐസിസിയെ ചോദ്യം ചെയ്തിട്ടും ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് പോലും സരിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നില്ല. സരിന്റെ നീക്കങ്ങള്‍ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് അനുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടാല്‍ പാര്‍ട്ടിക്കെതിരെ നിലപാട് എടുക്കുമെന്ന് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് സരിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സരിനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ച ശേഷം പ്രധാന നേതാക്കള്‍ സരിനോട് സംസാരിച്ചെങ്കിലും സരിന്‍ വഴങ്ങിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button