UAEInternational

യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ ഇന്നും നാളെയും മഴയെത്തുക.

കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധിതൃതർ അറിയിച്ചു. അതേസമയം കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മഴയെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഎംഎ) യോഗം ചേർന്ന് സാഹചര്യം ചർച്ച ചെയ്തു. ന്യൂനമർദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button