കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍. നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Read Also: എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല
എല്‍ ഡി ക്ലര്‍ക്കായി പത്തനംതിട്ടയില്‍ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച നവീന്‍ ബാബുവിനെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സഹപ്രവര്‍ത്തകര്‍. പത്തനംതിട്ടയിലും, പാലക്കാടും, കാസര്‍ഗോഡും, കണ്ണൂരുമൊക്കെ ഒരുമിച്ച് ജോലിചെയ്തിട്ടുണ്ടെന്നും, നവീന്‍ ബാബു ഒരിക്കലും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും സുഹൃത്തും റിട്ട. ഡെപ്യൂട്ടി കളക്ടറുമായ ശ്രീകുമാര്‍ പറഞ്ഞു. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരോട് പോലും സൗമ്യമായ പെരുമാറ്റമായിരുന്നു നവീന്‍ ബാബുവിന്റേത്. ഏതുഘട്ടത്തിലും സമചിത്തതയോടെയുള്ള പെരുമാറ്റമായിരുന്നു സാറിന്റേതെന്ന് ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പി വത്സല പറഞ്ഞു.
Post Your Comments