കായംകുളം: ട്രെയിന്‍ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണവും പണവും മോഷ്ടിച്ചു. ഹുസൂരില്‍ താമസിക്കുന്ന രാജുവിനും ഭാര്യ മറിയാമ്മക്കുമാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ടരക്കാണ് ഇരുവരും കായംകുളത്ത് നിന്ന് ട്രെയിനില്‍ കയറിയത്. ഉറങ്ങാന്‍ സമയം മറിയാമ്മ ഫ്ളാസ്കില്‍ നിന്ന് അല്‍പം വെള്ളം കുടിച്ചതേ ഓര്‍മയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. സ്വര്‍ണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാള്‍ മോഷ്ടിച്ചുവെന്നാണ് നിഗമനം.
Read Also: നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതിനെതിരായ അതിജീവിതയുടെ ഹര്‍ജി തള്ളി കോടതി
യാത്രക്കിടെ രാത്രി ഒമ്പതോടെ ഇരുവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചു. വെള്ളം കുടിക്കാനായി ഇരുവരും എഴുന്നേറ്റു. കൈയില്‍ കരുതിയ ഫ്‌ളാസ്‌കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരായി. ട്രെയിനില്‍ ഒരാള്‍ ഇരുവരെയും പരിചയപ്പെട്ടിരുന്നു. ബിസിനസുകാരനാണന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാള്‍ വെള്ളത്തില്‍ എന്തോ കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.
ജോലാര്‍പേട്ടില്‍ ട്രെയിന്‍ ഇറങ്ങേണ്ട ഇരുവരെയെും കാണാതായതോടെ മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും ബോധരഹിതരായി കണ്ടെത്തി കട്പാടി സ്റ്റേഷനില്‍ ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന്റെ വാച്ച് രണ്ട് മോതിരം, മറിയാമ്മയുടെ മാല, വള, രണ്ട് മോതിരം എന്നിവടക്കം 12 പവനോളം സ്വര്‍ണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്നും രാജു പറയുന്നു. ബാഗും കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഇരുവരുടെയും ബോധം തെളിഞ്ഞത്.
Post Your Comments