കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് തീരുമാനം. തീരുമാനം അറിയിച്ചത് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷാണ്.
ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് ചുമതലകളിൽ മാറ്റം ഉണ്ടാകും.തദ്ദേശ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ പാർട്ടിയെ നയിക്കും. മറ്റ് ഭാരവാഹികൾക്ക് മാറ്റം ഉണ്ടാകും.
കൊച്ചിയിൽ ചേർന്ന ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് കേന്ദ്ര തീരുമാനം അറിയിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ച മുന്നേറ്റമാണ് സുരേന്ദ്രനെ വീണ്ടും അധ്യക്ഷനായി തെരെഞ്ഞെടുത്തത്. കൂടാതെ ബിജെപി അംഗത്വത്തിലും സുരേന്ദ്രൻ നിർണായക പങ്കുവഹിച്ചു.
Post Your Comments