തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചതെന്ന് കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ. ബിജെപിയുടെ ആദർശങ്ങളില്‍ വിശ്വാസമുണ്ട്. 33 വർഷം നിഷ്പക്ഷമായി പ്രവർത്തിച്ചു. അതിന് ശേഷം അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് തന്റെ വഴിയെന്ന് തോന്നിയതായും ബിജെപിയിലൂടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് കൈവരുന്നതെന്നും ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരം ഈശ്വര വിലാസത്തെ വസതിൽ വച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനില്‍ നിന്നും പ്രാഥമിക അംഗത്വം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീലേഖ.
Post Your Comments