അമേഠി കൂട്ട കൊലപാതകം: അധ്യാപകന്റെ ഭാര്യയുമായി വര്‍ഷങ്ങളുടെ ബന്ധമെന്ന് പ്രതി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ദലിത് യുവാവും ഭാര്യയും രണ്ടു പെണ്‍മക്കളും വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചന്ദന്‍ വര്‍മ്മയെ പോലീസ് കസ്റ്റഡിലെടുത്തു.

Read Also: അമിതവണ്ണം എങ്ങനെ കുറയ്ക്കാം? അതിനുള്ള ടിപ്‌സുമായി ആരോഗ്യ വിദഗ്ധര്‍

ഡല്‍ഹിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നോയിഡെക്ക് അടുത്തുവെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വെടിവെപ്പില്‍ കൊല്ലപ്പെട്ട പൂനവുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുത്തിടെയുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയതാണ് കുടുംബത്തിലെ നാലു പേരെയും കൊല്ലാന്‍ ഇടയാക്കിയതെന്നു ചോദ്യം ചെയ്യലില്‍ ചന്ദന്‍ വര്‍മ്മയുടെ വിശദീകരണം.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇയാള്‍ അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യപകനായ സുനില്‍ കുമാറിനെയും ഭാര്യ പൂനം ഭാര്‍തിയെയും ആറും ഒന്നും വയസ്സുമുള്ള രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി സുനിലിന്റെ വീട്ടിലേക്ക് എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് അധ്യാപകനെും ഭാര്യയെയും വെടിവെച്ചു. സംഭവ സ്ഥലത്തേക്കെത്തിയ കുട്ടികളും വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ ആത്മഹത്യചെയ്യാനായി വെടിയുയര്‍ത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകുയായിരുന്നു.

 

ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദന്‍ വര്‍മ്മയെ എസ്.ടി.എഫ് സംഘം പിടികൂടുന്നത്. കൊലപാതകത്തിനായി ഇയാള്‍ ഉപയോഗിച്ച തൊക്കും രക്ഷപ്പെടാനായി ഉപയോഗിച്ച ബൈക്കും ഉടന്‍ കസ്റ്റഡിയിലെടുക്കാനായി പോലിസിനൊപ്പം അമേഠിയിലേക്ക് പോകുന്നതിനിടെ കൂടെയുണ്ടായിരുന്ന പോലീസിനെ വെടിവെക്കാന്‍ ശ്രമിച്ചു. മറ്റൊരു പോലീസ് ചന്ദന്‍ വര്‍മ്മയുടെ കാലില്‍ വെടിവെച്ച് ഇയാളെ കീഴ്‌പ്പെടുത്തിയെന്നും ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു.

Share
Leave a Comment