Latest NewsNewsIndia

തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ്: നിലപാട് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്ന് സുപ്രീം കോടതി. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി.

Read Also: അന്‍വറിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും,പാര്‍ട്ടിയിലെ സാധാരണക്കാര്‍ അന്‍വറിനെ പ്രതിരോധിക്കണം:എം.വി ഗോവിന്ദന്‍

ചന്ദ്രബാബു നായിഡുവിനെയും സുപ്രിം കോടതി വിമര്‍ശിച്ചു. ലഡ്ഡുവില്‍ മായം ചേര്‍ത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധിച്ച നെയ്യുടെ സാമ്പിള്‍ ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു.

പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ലഡ്ഡുവില്‍ മായം കലര്‍ന്നെന്ന് മുഖ്യമന്ത്രി പറയുന്നു. കേസ് പ്രത്യേകസംഘം അന്വേഷിക്കണമോ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button