KeralaLatest NewsNews

അന്‍വറിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും,പാര്‍ട്ടിയിലെ സാധാരണക്കാര്‍ അന്‍വറിനെ പ്രതിരോധിക്കണം:എം.വി ഗോവിന്ദന്‍

കണ്ണൂര്‍ : പി.വി അന്‍വറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസുമുണ്ട്. ആകെ പത്തോ മുപ്പതോ പേരാണ് പാര്‍ട്ടി. അതിലെ രണ്ട് പ്രബല വിഭാഗങ്ങളാണ് എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും. ഇവരുടെ പിന്തുണയാണ് അന്‍വറിന് കിട്ടുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Read Also; അന്‍വറിന്റെ കാര്യത്തില്‍ എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുംപോലെ: പി ശശി

കോഴിക്കോട് പരിപാടിയിലും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇല്ല. ആരൊക്കെ കൊമ്പുകുലുക്കി വന്നപ്പോഴും നേരിട്ടത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഈ പ്രസ്ഥാനത്തിന്റെ തണലില്‍ വളര്‍ന്ന ജനതയാണ് ഒപ്പമുണ്ടായിരുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ആ പ്രതിരോധം തുടരണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button