Latest NewsCricketNewsSports

കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.

കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം. ബംഗാള്‍ ക്രിക്കറ്റർ ആസിഫ് ഹൊസൈനാണ് (28) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

read also: ‘പെരുമ്പാവൂര്‍ ടൗണിലൂടെ നഗ്നനായി ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്’ : ദൃശ്യങ്ങൾ വൈറൽ

ബംഗാള്‍ ടി20 ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരം സീനിയർ ടീം സെലക്ഷനായി കാത്തിരിക്കുന്നതിടയിലായിരുന്നു അപകടം എന്നത് ആരാധകരെ നിരാശയിലാക്കുന്നു.

വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ബംഗാളിനായി വിവിധ പ്രായപരിധികളില്‍ കളിച്ചിട്ടുള്ള താരമാണ് ആസിഫ്. ടി20 ലീഗില്‍ 57 പന്തില്‍ 99 റണ്‍സടിച്ച്‌ ആസിഫ് ഹൊസൈന്‍ തിളങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button