പി.വി അന്‍വര്‍ ചെറിയ മീനല്ല, കൊള്ളസംഘത്തിലെ തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രം: ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: കൊള്ള മുതല്‍ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രമാണ് പി.വി അന്‍വറെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

Read Also: തങ്ങളുടെ തലവന്‍ നസറുള്ള കൊല്ലപ്പെട്ട ശേഷം ലോകത്തെ ഞെട്ടിച്ച് ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം

അന്‍വര്‍ ചെറിയ മീനല്ല, വലിയ മയക്കുമരുന്ന് മാഫിയ സംഘങ്ങളും കള്ളക്കടത്ത് സംഘങ്ങളുമാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ സ്വത്ത് പങ്കുവെക്കുന്ന തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രമാണ് അന്‍വര്‍. അന്‍വറുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങള്‍ ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അന്‍വറിന് വേണ്ടി മണിക്കൂറുകളോളം മാറ്റിവെക്കുന്ന മാദ്ധ്യമങ്ങളോട് സഹതാപമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Share
Leave a Comment