തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎയായ പിവി അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതാണെന്നും ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നും എന്നാല്‍ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.
READ ALSO: നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്‌ച!! പൊതു അവധി പ്രഖ്യാപിച്ച് കളക്‌ടര്‍
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനായി രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം.
Post Your Comments