മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അന്‍വറിന്റെ അനുയായി ഇഎ സുകു അറസ്റ്റില്‍. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് ഇഎ സുകു.
read also: എച്ച്.എം.പി.വി രോഗബാധ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പറഞ്ഞു. പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് കേസിലെ പ്രതികള്‍.
Post Your Comments