ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 നു ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്‌തംബർ 28ലേയ്ക്ക് മാറ്റിയത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാകും മത്സരം ആരംഭിക്കുക.
ഈ മാസം 28ന് വള്ളംകളി നടത്തിയില്ലെങ്കില്‍ മത്സരം ബഹിഷ്‌ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാവർഷവും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു
Post Your Comments