തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ചേര്‍ന്ന് ചിലര്‍ പോലീസിനെതിരെ ഗൂഢാലോചന നടത്തിയത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്നാണ് നിഗമനം.
Read Also: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു, സാധാരണക്കാര്‍ക്ക് സ്വര്‍ണം സ്വപ്‌നമാകുന്നു
ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടന്നത്. സേനയ്‌ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം.
എസ്പി സുജിത് ദാസിനെതിരെയായിരുന്നു അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. പിവി അന്‍വറിന്റെ ആരോപണങ്ങള്‍ വന്നതിന് ശേഷമാണ് ഇന്റലിജന്‍സ് പരിശോധന ആരംഭിച്ചത്. ഇതിലാണ് ചില സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പൊലീസ് സേനയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യ അന്വേഷണം തുടരും. ആഭ്യന്തര അന്വേഷണവും നടത്തും. സ്വര്‍ണക്കടത്ത് സംഘത്തിനൊപ്പം നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ഉണ്ടാകും.
Post Your Comments