Latest NewsKeralaNewsCrime

പെണ്‍കുട്ടിയുടെ മുന്നില്‍വച്ചാണ് അരുണിനെ കുത്തിയത്: 19 കാരന്‍റെ കൊലപാതകത്തില്‍ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്

ആല്‍ഡ്രിനൊപ്പമാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്

കൊല്ലം : ഇരട്ടക്കടയില്‍ പെണ്‍ സുഹൃത്തിനെ കാണാൻ എത്തിയ 19 കാരന്‍റെ കൊലപാതകത്തില്‍ ദൃക്സാക്ഷി മൊഴി പുറത്ത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ വച്ച്‌ പ്രസാദ് അരുണിനെ കുത്തിയത്. സുഹൃത്തായ ആല്‍ഡ്രിനൊപ്പമാണ് ഇരവിപുരം സ്വദേശി അരുണ്‍കുമാർ പെണ്‍കുട്ടി താമസിക്കുന്ന ഇരട്ടക്കടയിലെ ബന്ധു വീട്ടില്‍ എത്തിയത്. പ്രസാദ് പെണ്‍കുട്ടിയുടെ മുന്നില്‍വച്ചാണ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷി ആല്‍ഡ്രിൻ വിനോജ് പറഞ്ഞു.

ആല്‍ഡ്രിനൊപ്പമാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു. കുത്തേറ്റ അരുണിനെ താൻ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ആല്‍ഡ്രിൻ പറ‍ഞ്ഞു.

read also: ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാര്‍ സാറിന് കൊടുക്കണം: പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ

അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് അരുണ്‍കുമാറിന്‍റെ കുടുംബം ആരോപിച്ചു. പ്രസാദിന്‍റെ മകളുമായി അരുണ്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമാണ്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button