Kerala

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ ഐസിയുവിൽ പാമ്പ്, ഉണ്ടായിരുന്നത് 15 കുട്ടികളും നഴ്‌സുമാരും

പരിയാരം: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പെത്തി. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാ​ഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്പിനെ കണ്ടത്.

ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹ​ളം കേട്ട് ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം.

പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഈ സമയം ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ്‌ കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.

ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ്‌ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button