Latest NewsKeralaNews

‘പിഎഫ്‌ഐ… കറക്‌ട് പേര്, മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി’: പരിഹസിച്ച്‌ സന്ദീപ് വാര്യർ

ഒരിക്കല്‍ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിള്‍ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ?

മലയാള സിനിമയില്‍ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംഘടനയ്ക്ക് നേരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.

‘പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് ഓഫ് ഇന്ത്യ . പിഎഫ്‌ഐ .. കറക്‌ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി” എന്നാണ് സന്ദീപിന്റെ പരിഹാസം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് എന്താണ് മട്ടാഞ്ചേരി മാഫിയ എന്ന് പറഞ്ഞുകൊണ്ട് മറ്റാരു പരിഹാസക്കുറിപ്പും സന്ദീപ് വാര്യർ കുറിച്ചിരുന്നു.

read also: ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചു: ഒരാൾ മരിച്ചു

കുറിപ്പ്

”ഒരിക്കല്‍ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിള്‍ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ?

പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിച്ച്‌ മുക്കിയ , മലയാള സിനിമയെ നശിപ്പിക്കുന്ന , ദേശവിരുദ്ധ പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന , സമൂഹത്തെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന് പ്രചരിപ്പിക്കുന്ന , മയക്കുമരുന്നിന്റെ പേര് സ്വന്തം പ്രൊഡക്ഷൻ കമ്ബനിക്ക് നല്‍കിയ , കഞ്ചാവിന്റെ പേരില്‍ സിനിമയെടുത്ത, ജോലി ചെയ്തവർക്ക് ഇപ്പോഴും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കാത്ത ഒരു പറ്റം തെമ്മാടിക്കൂട്ടങ്ങള്‍ക്ക് ഞാൻ നല്‍കിയ പേരാണ് മട്ടാഞ്ചേരി മാഫിയ”

shortlink

Related Articles

Post Your Comments

Related Articles


Back to top button