കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ വിശദീകരണവുമായി സി ഐ വിനോദ്. പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നത് കളവാണ്, താന്‍ നിരപരാധിയാണെന്നും വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിക്കാരി തനിക്ക് എതിരെ നീങ്ങിയതെന്നും സഹപ്രവര്‍ത്തകര്‍ക്ക് സി ഐ വിനോദ് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് തന്നോട് ഉള്ള വൈരാഗ്യത്തിന് കാരണം. യുവതി സ്ഥിരം പരാതിക്കാരിയാണെന്നും തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് പല തവണ അന്വേഷണം നടന്നിരുന്നു. എസ് പി സുജിത്ത് ദാസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്പി വഴി അന്വേഷണം നടത്തിയെന്നും സി ഐ വിനോദ് വ്യക്തമാക്കി.
Post Your Comments