കോഴിക്കോട്: എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവര്‍ ക്രമിനലുകളെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
Read Also: മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി, പരാതിയുമായി കുടുംബം
കോഴിക്കോട്ട് നടന്ന പി.പി.മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ചര്‍ച്ചകളോട് തനിക്ക് പുച്ഛമാണ്. സന്ദര്‍ശനത്തില്‍ കുറ്റം പറയാന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്. കുറ്റം പറയുന്നവര്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം.
രാഷ്ട്രീയ വൈരുധ്യം ആരാണ് കല്‍പ്പിക്കുന്നത്. ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണ്. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ എന്നും സുരേഷ് ഗോപി ചോദിച്ചു.
D
Post Your Comments