പാരിസ്: ലോകത്തെ ആദ്യത്തെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു. ഫ്രഞ്ച് വനിത ഇസബെല്‍ ഡിനോയിര്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് മരണം സംഭവിച്ചത്. എന്നാല്‍ ഇസബെലിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് ഇതുവരെ വിവരം പുറത്തു വിടാഞ്ഞതെന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
2005ല്‍ 38-ആം വയസിലായിരുന്നു ഇസബെല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത് .വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മുഖം വികൃതമായ ഇസബെലിന് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്ക്, ചുണ്ടുകള്‍,താടി എന്നിവയാണ് മാറ്റിവച്ചത്.ഫേഷ്യല്‍ സര്‍ജറികളില്‍ വിദഗ്ദ്ധനായ ജീന്‍ മൈക്കേല്‍ ഡൂബര്‍നാഡാണ് ഇസബെല്ലിന്റെ ശസ്ത്രക്രിയ നടത്തിയത്.
എന്നാല്‍ മാറ്റിവെച്ച അവയവങ്ങള്‍ ഇസബെല്ലിന്റെ ശരീരത്തോട് പ്രതികരിച്ചിരുന്നില്ല.
ഇതോടെ ചുണ്ടുകള്‍ അനക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്നു കഴിച്ച മരുന്നുകള്‍ ഇസബെല്ലയെ
ക്യാന്‍സര്‍ ബാധിതയുമാക്കി. തുടര്‍ന്നാണ് 49 -ആം വയസില്‍ മരണം സംഭവിച്ചത്.
Post Your Comments