Latest NewsKeralaNews

എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം, ചികിത്സയിലിരിക്കെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂരില്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ചകിത്സയിലിരിക്കെ മരിച്ചു. അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്
അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read Also: നടന്‍ വിജയ്‌യുടെ പാര്‍ട്ടിക്കൊടി വിവാദത്തില്‍: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യം

ഈ മാസം 16ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. വിദ്യാര്‍ഥികളായ അര്‍ച്ചിത്, അഭിഷേക് എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button