Latest NewsKeralaNews

സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് (37) മരിച്ചത്.

Read Also: ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷത്തെ പഴക്കമെന്ന് സ്ഥിരീകരണം: ഈ കച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതെന്ന് വിശ്വാസം

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button