Latest NewsIndia

ലൈംഗിക ചൂഷണവും മർദ്ദനവും: അനധികൃത ഡാൻസ്ബാറിൽ പെൺകുട്ടികൾ അനുഭവിച്ചത് നരകയാതന: പൊലീസെത്തി 24 പേരെ മോചിപ്പിച്ചു

മുംബൈ: അനധികൃതമായി പ്രവർത്തിച്ച ഡാൻസ് ബാറിൽ നിന്ന് 24 പെൺകുട്ടികളെ പൊലിസെത്തി രക്ഷിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഡാൻസ് ബാറിൽ നിന്നാണ് പൊലീസ് 24 പെൺകുട്ടികളെ മോചിപ്പിച്ചത്. ഡാൻസ് ബാർ പൂട്ടുകയും ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് ഡാൻസ് ബാറിലുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ നൽകിയ പരാതിയെ തുടർന്നായിരുന്നു സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.

നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു എന്നായിരുന്നു യുവതികളിൽ ഒരാൾ സാമൂഹ്യക്ഷേമ വകുപ്പിന് നൽകിയ പരാതി. സൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥലത്താണ് തങ്ങളെ പാർപ്പിച്ചിരിക്കുന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വിവരങ്ങൾ സാമൂഹ്യക്ഷേമ വകുപ്പ് ഇതുവരെ പുറത്തുവിട്ടില്ല. പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടതോടെയാണ് റെയ്ഡിനായി പൊലീസിനെ സമീപിച്ചത്.

ഞായറാഴ്ച്ച രാത്രിയിലായിരുന്നു റെയ്ഡ്. തുടക്കത്തിൽ ഇടപാടുകാരെന്ന വ്യാജേന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഡാൻസ് ബാറിനുള്ള അനുമതി പത്രങ്ങളോന്നും ഉടമകൾക്ക് ഹാജരാക്കാനായില്ല. അതുകോണ്ടുതന്നെ ബാർ താൽക്കാലികമായി പൂട്ടി ഉടമകള്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഉടമകൾക്കെതിരെ കൂടുതൽ നടപടി ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button