Latest NewsIndia

കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി

ചെന്നൈ: വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കേസിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം. അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.

മധുര കാമരാജ് സർവകലാശാലയിലെ ഉന്നതരെ ലൈംഗികമായി ‘സന്തോഷിപ്പിക്കാൻ’ നിർബന്ധിച്ചെന്നു കാണിച്ച് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ 2018ലാണ് നിർമലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

11 മാസത്തെ വിചാരണ തടവിനു ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. നിർമലാദേവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിൽനിന്നു മാറ്റി വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി ബെഞ്ചാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വിശാഖ കമ്മിറ്റി മാർഗനിർദേശപ്രകാരമുള്ള സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നു കോടതി ആരാഞ്ഞു. സർവകലാശാലാ തലത്തിൽ നിർമലാദേവിക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ, കുറ്റപത്രത്തിന്റെ പകർപ്പ് തുടങ്ങിയവ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 6ന് കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button