കോട്ടയം: ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യുവാവും സുഹൃത്തുക്കളും ഇവിടെയെത്തിയത്. തുടർന്ന് ഫ്ളാറ്റിൽ മുറിയെടുക്കുകയായിരുന്നു.
മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments