ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീം കോടതി.
കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ മറുപടി തേടിയ സുപ്രീം കോടതി, കേസ് ഈ മാസം 23ലേക്ക് മാറ്റി. അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ പത്ത് ദിവസത്തിനകം സിബിഐ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
സിബിഐയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചതാണെന്ന്, അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ കെജ്രിവാളിന് ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. കേസ് രജിസ്റ്റര്‍ ചെയ്ത് 1 വര്‍ഷവും 10 മാസവും കഴിഞ്ഞ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.
Post Your Comments