KeralaLatest NewsNews

ഷിരൂരില്‍ നിന്ന് വരുന്നത് പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍, തിരച്ചില്‍ മനപൂര്‍വം വൈകിപ്പിക്കുന്നു: അര്‍ജുന്റെ കുടുംബം

കോഴിക്കോട്; പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരില്‍ നിന്നും പുറത്ത് വരുന്നതെന്ന് അര്‍ജുന്റെ കുടുംബം. തിരച്ചില്‍ മനപൂര്‍വം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന് തുടര്‍ച്ചയായി വിഴ്ച സംഭവിക്കുന്നുവെന്ന് ജിതിന്‍ ചൂണ്ടിക്കാട്ടി.

Read Also: സ്വര്‍ണ തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് നോക്കി നില്‍ക്കുന്നുവെന്നും മറ്റ് പ്ലാനുകള്‍ ഇല്ലെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു. അവലോകന യോഗം ഉണ്ടെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും എന്നാല്‍, അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടര്‍ പറയുന്നുവെന്നും കുടുംബം പറഞ്ഞു. എ കെ എം അഷ്‌റഫ് എം എല്‍ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്‌സ് എന്നാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ വിപരീതമായാണ് ഇപ്പോള്‍ പറയുന്നതെന്ന് ജിതിന്‍ പറഞ്ഞു.

4 നോട്‌സ് ആയാല്‍ തിരച്ചില്‍ നടത്താം എന്ന് ജില്ലാകളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചതെന്നും അര്‍ജുന്റെ കുടുംബം ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരിലും നേതാക്കളിലും സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. തിരിച്ചിലിന് പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം നേവിയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം. പുഴയിലെ മണ്ണ് നീക്കം ചെയ്യാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അത് തിരച്ചിലിന് വീണ്ടും പ്രതിസന്ധിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button