Latest NewsIndiaNews

ഐഎസ് ഭീകരന്‍ റിസ്വാന്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎസ് ഭീകരന്‍ പിടിയില്‍ . ഡല്‍ഹി ദര്യഗഞ്ച് സ്വദേശി റിസ്വാന്‍ അലി ആണ് അറസ്റ്റിലായത് . ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലയ്ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് റിസ്വാന്‍. വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് റിസ്വാന്‍ അലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Also: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

റിസ്വാന്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൂനെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. റിസ്വാന്‍ പൂനെ ഐസിസ് മൊഡ്യൂളുമായി ബന്ധമുള്ളയാളാണെന്നാണ് വിവരം. സ്വാതന്ത്യ്രദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . അതിനിടെയാണ് ഐ എസ് ഭീകരന്‍ പിടിയിലായിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button