വയനാട് ദുരന്തത്തില്‍ അമ്മമാർ മരിച്ച കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാളാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
read also: ‘മാധ്യമങ്ങളോട് അഭ്യര്‍ത്ഥന’: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കുറിപ്പ്
വയനാട് ദുരന്തത്തില്‍ അമ്മമാർ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.
Post Your Comments