Latest NewsKeralaNews

മുണ്ടക്കൈയില്‍ നിന്നും 100 പേരെ സൈന്യം കണ്ടെത്തി

വയനാട്: മുണ്ടക്കൈയില്‍ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയര്‍ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തില്‍ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയന്‍. ഇവരുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവര്‍ ചൂരല്‍മലയിലെത്തി.

Read Also: വയനാട്ടിലെ ദുരന്തഭൂമിയില്‍ തെരച്ചിലിന് വെല്ലുവിളിയായി മഴയ്‌ക്കൊപ്പം കനത്ത മൂടല്‍മഞ്ഞും

രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ബാച്ച് പ്രദേശത്തേയ്ക്ക് എത്തിയത് നദിക്കരയിലൂടെയാണ്. അതേസമയം ഉരുള്‍പൊട്ടലില്‍ മരണം 100 കടന്നു. ദൗത്യത്തിന് ഡിങ്കി ബോട്ട് കൂടി ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടല്‍മലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. 5 സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button