Latest NewsKeralaIndia

മണിപ്പൂര്‍ വിഷയത്തിന് പരിഹാരമാകുന്നു, മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അമിത് ഷായും രാജ്‌നാഥ് സിംഗും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂര്‍ സംഘര്‍ഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച
20 മിനിറ്റോളം നീണ്ടുനിന്നു.

Read Also: അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ടുവീണു: 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു

മണിപ്പൂര്‍ വിഷയത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ഇരു വിഭാഗങ്ങളോട് തുടര്‍ന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതല്‍ കേന്ദ്ര സഹായം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകള്‍ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളില്‍ നിസ്തുലമായ പങ്ക് വഹിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ നടക്കുന്നതില്‍ സിബിസിഐ ആശങ്ക രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button