Latest NewsNewsIndia

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ ദുഷ്‌കരമെന്ന് ഉത്തരകന്നഡ കളക്ടര്‍; ഏക പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും പ്രതിസന്ധിയില്‍. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ നദിയിലിറങ്ങി നടത്തുന്ന തിരച്ചില്‍ മാത്രമാണ് ഏകപ്രതീക്ഷ. തിരച്ചില്‍ ദുഷ്‌കരമെന്നും ദൗത്യം തുടരുമെന്നും ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.

Read Also: വിവാഹ ബന്ധമൊഴിയാന്‍ നിര്‍ബന്ധിച്ചു,ജോലിക്ക് വിട്ടില്ല: യുവതി ജീവനൊടുക്കി

പ്രതികൂല കാലാവസ്ഥയിലും ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പേ ഇന്നും നദിയിലിറങ്ങി. ഇന്നലെ മൂന്ന് സ്പോട്ടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ട്രക്കോ ട്രക്കിന്റെ ഭാഗങ്ങളോ കിട്ടിയിട്ടില്ല. അവശേഷിക്കുന്ന ഒരു സ്പോട്ടിലാണ് ഇന്ന് പരിശോധന തുടരുന്നത്. അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്‌ക്കരമാണെന്നും ഇന്ന് കൂടി സ്വന്തം ഉത്തരവാദിത്തത്തില്‍ തിരച്ചില്‍ നടത്തുമെന്നും ഈശ്വര്‍ മാല്‍പേ അറിയിച്ചു.

ഫ്ളോട്ടിങ് പോന്റുണ്‍ എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്നാണ് വിവരം.ഡ്രഡ്ജ്ജിങ് സാധ്യതയും അവസാനിച്ചു. മറ്റു വഴികള്‍ തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ ഗംഗാവാലി നദിയിലെ അടിയൊഴുക്കില്‍ നേരിയ കുറവുണ്ടെങ്കിലും മഴ തുടരുന്നതിനാല്‍ പ്രതിസന്ധിയുണ്ടെന്നാണ് നേവിയുടെയും വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button