KeralaIndia

അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് വെല്ലുവിളിയായി നദിയിലെ അടിയൊഴുക്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. മഴ കുറഞ്ഞെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിയിലെ മൺകൂനയിൽ മൂന്ന് മീറ്റർ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമാണ്.

ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന് നദിയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചനയുണ്ട്. അതേസമയം, അർജുനായുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ അൽപ സമയത്തിനുള്ളിൽ ആരംഭിക്കും. അടിത്തട്ടിലെ പരിശോധനയ്ക്ക് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകൾ (ഫ്ലോട്ടിങ് പോണ്ടൂൺ ) സ്ഥാപിക്കും.

രണ്ട് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകളാണ് സ്ഥാപിക്കുക. ഇതുവഴി നേവിയുടെ ദൗത്യ സംഘം ലോറിക്ക് അരികിലെത്താൻ ശ്രമിക്കും.അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചിൽ ദിവസങ്ങളോളം നീളുമോയെന്ന ആശങ്കയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button