ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ഈ ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉയര്‍ത്തുകയും ശാക്തീകരിക്കുകയും എല്ലാവര്‍ക്കും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.
Read Also: അര്‍ജുന്‍ രക്ഷാദൗത്യം: കര്‍ണാടക ഹൈക്കോടതി ഇടപെട്ടു, ഇത് ഏറെ ഗൗരവമുള്ള വിഷയമെന്ന് കോടതി
മധ്യവര്‍ഗ്ഗത്തെ കൂടുതല്‍ ശാക്തീകരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പുതിയ സ്‌കെയിലുകള്‍ ഇത് നല്‍കുമെന്നും മോദി പറഞ്ഞു.
ആദിവാസി സമൂഹത്തെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള പദ്ധതികളുമായാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാന്‍ ഈ ബജറ്റ് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments