തിരുവനന്തപുരം: എസ്എന്‍ഡിപി ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എസ്എന്‍ഡിപിയില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. സ്വത്വ രാഷ്ട്രീയം വളര്‍ത്തി മുതലെടുപ്പ് നടക്കുകയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ട. ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയി’, എം.വി.ഗോവിന്ദന്‍ പറഞ്ഞു.
Leave a Comment