കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലില്‍ മാത്യൂസ് മുളയ്ക്കല്‍ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
Read Also: ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു: സംഭവം പയ്യോളിക്കും വടകരക്കുമിടയില്‍
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണിത്. അഗ്‌നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments