ബെംഗളൂരു: എജ്യൂടെക് കഎമ്പനിയായ ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. ബിസിസിഐ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് കാണിച്ചാണ് ബിസിസിഐ ഹര്‍ജി നല്‍കിയത്. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കും കോടതി പ്രതിനിധിയെ നിയമിച്ചു.
Read Also: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി
ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ബൈജു രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ മേല്‍ക്കോടതികളില്‍ നിന്ന് ബൈജുവിന് അനുകൂലമായി ഉത്തരവ് ലഭിക്കാന്‍ സാധ്യത കുറവാണെന്ന് മാനേജ്‌മെന്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments