
പാലക്കാട്: പാലക്കാട് സ്‌കൂളിന് മുകളില്‍ മരം വീണു. തണ്ണീര്‍ക്കോട് സീനിയര്‍ ബേസിക് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.
സ്‌കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്‌കൂള്‍ തുറക്കും മുന്‍പെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവര്‍ വിണ്ട് കീറി. സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളിന് അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post Your Comments